അയ്യങ്കാവ് നിറപുത്തരി: കലവറ നിറക്കല്‍ നടന്നു

ഇരിങ്ങാലക്കുട: കൂടല്‍ മാണിക്യം കീഴേടം അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ നിറപുത്തരി ആഘോഷത്തിന്റെ കലവറ നിറക്കല്‍ ചടങ്ങ് ഇന്ന് രാവിലെ ഭക്ത്യാദരപൂര്‍വ്വം നടന്നു. ടി.എസ്. രാധാകൃഷ്ണന് കലവറ നിറക്കലിന്റെ ആദ്യ സമര്‍പ്പണം നടത്തി. കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്, ഭരണ സമിതി അംഗം അഡ്വ. കെ.ജി. അജയ് കുമാര്‍, ക്ഷേത്രം മേല്‍ശാന്തി പി.ബി. ശശി എമ്പ്രാന്തിരി, താലപ്പൊലി ആഘോഷ കമ്മിറ്റി പ്രസിഡന്റ് ഹരി ഇരിങ്ങാലക്കുട, കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.