ക്ഷീര വ്യവസായ സഹകരണ സംഘം പ്രസിഡന്റായി വേണു കുട്ടശാം വീട്ടിലിനെ തിരഞ്ഞെടുത്തു
കാറളം: ക്ഷീര വ്യവസായ സഹകരണ സംഘം പ്രസിഡന്റായി വേണു കുട്ടശാം വീട്ടിലിനെ തിരഞ്ഞെടുത്തു. മുന്‍ പ്രസിഡന്റ് സി.ആര്. സീതാരാമന് രാജി വച്ച ഒഴിവിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് വേണു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. കാറളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റാണ് വേണു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സീസ്, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് തിലകന് പൊയ്യാറ, സണ്ണി തട്ടില്‍, കെ.ബി. ഷമീര്‍, ഭരണസമിതി അംഗങ്ങളായ ജിബി മാളിയേക്കല്‍, സി.ആര്. സീതാരാമന്, റോസിലി ഫ്രാന്‍സിസ്, എല്‍സി തോമസ്, ബീന ഡേവിസ് എന്നിവര്‍ അനുമോദന യോഗത്തില്‍ പങ്കെടുത്തു.