മദര്‍ തെരേസ; ഒരു പുഞ്ചിരിയില്‍ ലോകത്ത് സമാധാനം ഏകിയ മഹത് വ്യക്തി: തോമസ് ഉണ്ണിയാടന്
ഇരിങ്ങാലക്കുട: ഒരു പുഞ്ചിരിയാണ് ലോകത്തില്‍ സമാധാനം കൊണ്ടുവരുന്നതിന് ഏറ്റവും നല്ല മാര്‍ഗമെന്ന് ജീവിതത്തിലൂടെ തെളിയിച്ച മഹത് വ്യക്തിയാണ് മദര്‍ തെരേസയെന്നു മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ് ഉണ്ണിയാടന് പറഞ്ഞു. ഹൗസ് ഓഫ് പ്രൊവിഡന്‍സിന്റെ മദര്‍ തെരേസ ജന്മദിനാചരണവും ഓര്‍ഫനേജ് ഡേയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാപ്ലിന് ഫാ. ഡേവിസ് മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. ബ്രദര്‍ ഗില്‍ബര്‍ട്ട് ഇടശേരി, സിസ്റ്റര്‍ ഷീല കുര്യാക്കോസ്, ഫാ. തോമസ് കണ്ണമ്പിള്ളി, നഗരസഭാ കൗണ്‍സിലര്‍ ഒ.എസ്. അവിനാഷ്, ജോര്‍ഫിന്‍ പെട്ട, ബ്രദര്‍ സണ്ണി പള്ളിപ്പുറത്തുകാരന് എന്നിവര്‍ പ്രസംഗിച്ചു.