വിദ്യാജ്യോതി ഇരിങ്ങാലക്കുട രൂപത മതബോധനകേന്ദ്രം റൂബിജൂബിലിമഹാസംഗമം പ്രൗഡഗംഭീരം
ഇരിങ്ങാലക്കുട: രൂപത മതബോധന കേന്ദ്രമായ വിദ്യാജ്യോതിയുടെ ഒരുവര്‍ഷം നീണ്ടുനിന്ന റൂബിജൂബിലിആഘോഷങ്ങള്ക്ക് പ്രൗഢോജ്നലമായ പരിസമാപ്തി. സമാപന സ,മ്മേളനം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. ദീപിക ബാലജനസഖ്യം ഡയറക്ടര്‍ റവ. ഫാ. റോയ് കണ്ണന്‍ചിറയില്‍ സിഎംഐ മുഖ്യ പ്രഭാഷണം നടത്തി. സീറോമലബാര്‍ സഭ മതബോധന കമ്മീഷന് സെക്രട്ടറി റവ. ഫാ. ഡോ. തോമസ് മേല്‍വെട്ടത്ത് അധ്യക്ഷത വഹിച്ചു. രാവിലെ സമ്മേളന വേദികളില്‍ ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍മാരായ മോണ്‍.ജോയ് പാലിയേക്കര, മോണ്‍.ജോസ് മഞ്ഞളി, മോണ്‍. ജോസ് മാളിയേക്കല്‍, വിദ്യാഝ്യോതി ഡയറക്ടര്‍ ഫാ. റിജോയ് പഴയാറ്റില്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ വിഷയങ്ങള്‍ ആസ്പദമാക്കി വിനോദ് നെല്ലയ്ക്കല്‍, സി. ജോസിയ എസ്.ഡി., ഫാ. ഫിജോ ആലപ്പാടന്‍ എന്നിവരുടെ നേതൃത്വത്തില്‍ കടുക് യൂറ്റിയൂബ് സീരിസ് അംഗങ്ങള്‍ ക്ലാസുകള്‍ നടത്തി. റൂബിജൂബിലി സമാപന സമ്മേളനത്തില്‍ 40 രോഗികള്‍ക്ക് സൗജന്യ ഡയാലിസിസിന് ചെയ്യുന്നതിനായി സഹായം നല്കി, ആന്റണി മൂലന് (2021-ലെ കേരളസംസ്ഥാനപുരസ്ക്കാരം നേടിയ തൃശൂര്‍ ജില്ലയിലെ കിഴക്കേ ചാലക്കുടി സ്പെഷല്‍ വില്ലേജ് ഓഫീസര്‍), നയോമി പോള്‍ (വല്ലപ്പാടിഇടവകയിലെ എട്ട് മക്കളുടെ അമ്മയായ മതാധ്യാപിക), അല്‍ഫോണ്‍സ് ജോസഫ് (സംഗീത സംവിധായകന്), പ്രഫ.. വര്‍ഗീസ് വാഴപ്പിള്ളി, ജോസ്മാളിയേക്കല്, പി.എല്‍. ചാക്കോ (മതബോധന ആനിമേറ്റര്‍മാര്‍), കൊച്ചപ്പന് വാതുക്കാടന്‍ (വിദ്യാജ്യോതി എക്കൗണ്ടന്റ്) ഫാ. ഷിബു നെല്ലിശ്ശേരി (കിഡ്നി ദാതാവ്), ഡോ. സിസ്റ്റര്‍ സെറിന്‍ വിന്‍സന്റ് സിഎച്ച്എഫ് (ആതുര ശുശ്രൂഷക), ഫ്രാന്‍സീസ് പുറത്തൂര്‍ (വിശ്വാസ പരിശീലന രംഗത്ത്മികച്ച ശുശ്രൂഷകന്) എന്നിവരെ ആദരിക്കുകയും ചെയ്തു.

കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
ഓരോ കുഞ്ഞിലും ഒരു സൂപ്പര്‍ഹീറോ; സ്വപ്നങ്ങള്‍ക്ക് ചിറകേകി ചിറക് 2026
യുവപ്രതിഭകള്‍ക്ക് വേദിയൊരുക്കാന്‍ നവ്യം പോലുള്ള അരങ്ങുകള്‍ അനിവാര്യമെന്ന് ജി. വേണുഗോപാല്‍
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു