തുടര്‍ച്ചയായ മഴയില്‍ കിണര്‍ ഇടിഞ്ഞു
ഇരിങ്ങാലക്കുട: തുടര്‍ച്ചയായ മഴയില്‍ വീട്ടുകിണര്‍ ഇടിഞ്ഞു. മുരിയാട് പഞ്ചായത്ത് വാര്‍ഡ് പതിനൊന്നില്‍ മഠത്തിക്കരവെറ്റിലമൂല വഴിയില്‍ കണ്ണാംകുളങ്ങര തിലകന്റെ (ഷിബു) വീട്ടുമുറ്റത്തെ കിണറാണ് കഴിഞ്ഞ് ദിവസം രാത്രി ഇടിഞ്ഞത്. എട്ട് കോല് താഴ്ചയുള്ള കിണര്‍ വീട്ടാവശ്യങ്ങള്‍ക്കും മറ്റുമായി ഉപയോഗിച്ച് വരുന്നതാണ്. രണ്ടു ദിവസം മുമ്പ് തന്നെ കിണര്‍ ചെറുതായി ഇടിഞ്ഞ് തുടങ്ങിയിരുന്നു. ഇന്ന് രാവിലെയാണ് കിണര്‍ പൂര്‍ണമായും ഒരുവശത്തേക്ക് ചെരിഞ്ഞ് ഇടിഞ്ഞത്. മഠത്തിക്കരയില്‍ പലചരക്ക് കട നടത്തുന്ന തിലകന് 15 വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന വീട്ടുകിണറാണ് ഇത്.

നാലമ്പലദര്‍ശനത്തിന് ബസ് സര്‍വീസ് ഒരുക്കി ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി
ഇരിങ്ങാലക്കുട രൂപതയിലെ വൈദികരുടെ സ്ഥലമാറ്റം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പ്രഖ്യാപിച്ചു
ലഹരിവിരുദ്ധ സന്ദേശവുമായി ഭാരതീയ വിദ്യാഭവനില്‍ ഓട്ടന്തുള്ളല് അരങ്ങേറി
ഫാ. ടൈറ്റസ് കാട്ടുപറമ്പില്‍ ഇരിങ്ങാലക്കുട രൂപതയുടെ സില്‍ച്ചാര്‍ മിഷന് വേണ്ടിയുള്ള വികാരി ജനറാള്‍
കോളജ് ബസിന് പുറകില്‍ സ്വകാര്യ ബസ് ഇടിച്ച് വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ക്ക് പരിക്ക്
നാടക കലാകാരന് ജോഷി ആന്റണി പോത്താനി അന്തരിച്ചു