കള്ളുഷാപ്പ് സല്‍ക്കാര ഫോട്ടോ വിവാദം: കാട്ടൂര്‍ പഞ്ചായത്തിലേക്ക് ബിജെപി മാര്‍ച്ച് നടത്തി
കാട്ടൂര്‍: കള്ളുഷാപ്പ് സല്‍ക്കാര ഫോട്ടോ വിവാദത്തില്‍ ബിജെപി കാട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു. ബിജെപി തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് കവിത ബിജു ഉദ്ഘാടനം ചെയ്തു. ബിജെപി കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആശിഷ ടി. രാജ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഇരിങ്ങാലക്കുട മണ്ഡലം വൈസ് പ്രസിഡന്റ് സുനില്‍ തളിയപറമ്പില്‍ ആമുഖപ്രഭാഷണം നടത്തി. കാട്ടൂര്‍ ബസാറില്‍നിന്നും ആരംഭിച്ച മാര്‍ച്ച് പഞ്ചായത്താഫീസിനു മുന്നില്‍ പോലീസ് തടഞ്ഞു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം.എസ്. സലേഷ് സ്വാഗതവും വൈസ് പ്രസിഡന്റ് ഷെറിന് നന്ദിയും പറഞ്ഞു. ബിജെപി പഞ്ചായത്ത് വൈസ് പ്രസിഡന്റും മെമ്പറുമായ ധനീഷ്, രാഷ്ട്രീയ സ്വയം സേവക സംഘം മണ്ഡല് കാര്യവാഹ് കെ.എം. രാജീവ്, ബിഎംഎസ് പഞ്ചായത്ത് പ്രസിഡന്റ് വിന്‍സന്റ് ചിറ്റിലപ്പള്ളി, കര്‍ഷക മോര്‍ച്ച ട്രഷറര്‍ അഭിലാഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത പ്രതിഷേധമാര്‍ച്ചിന് രതീഷ് കളപ്പുരയ്ക്കല്‍, സുലത ജനാര്ദ്ദനന്, എന്‍.പി. മിഥുന്, ഗോപി കടവില്‍, സോന വിനീഷ്കുമാര്‍, സുമന, അരുണ്‍ ഒറ്റാലി തുടങ്ങിയവര്‍ നേതൃത്വം നല്കി. കുറ്റാരോപിതരായ കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി വെയ്ക്കണമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ അനേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യാനും ബിജെപി ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ഓഫീസ് സ്റ്റാഫംഗങ്ങളും ചേര്‍ന്ന് കള്ളുഷാപ്പില്‍ സല്‍ക്കാരം നടത്തി എന്നാണ് ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണം

കാട്ടൂര്‍ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍ക്കും ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കും സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു
ഉത്സവത്തിനിടെ പഞ്ചായത്ത് ജീവനക്കാരന്റെ മദ്യപാനം; നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി
പൂമംഗലം പഞ്ചായത്തില്‍ മഴക്കാലപൂര്‍വ രോഗപ്രതിരോധ പ്രവര്‍ത്തന പരിപാടി സംഘടിപ്പിച്ചു
കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദപ്രകടനം നടത്തി
കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ സ്റ്റുഡന്റ് സ് മാര്‍ക്കറ്റ്
കാട്ടൂര്‍ മണ്ണൂക്കാട് ഔര്‍ ലേഡി ഓഫ് ഫാത്തിമ ദേവാലയത്തില്‍ ഊട്ടുതിരുനാളിന് കൊടിയേറി