കോണ്‍ഗ്രസ് അംഗങ്ങള്‍ പഞ്ചായത്ത് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി
കാട്ടൂര്‍: പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ ഉള്ള പഞ്ചായത്ത് ജീവനക്കാര്‍ പരസ്യമായി മദ്യപിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചതുവഴി സമൂഹത്തിനു തെറ്റായ മാതൃക നല്‍കിയതിനു നേതൃത്വം കൊടുത്ത പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണം എന്നാവശ്യപ്പെട്ട് ഭരണസമിതി യോഗത്തില്‍ നിന്നും കോണ്‍ഗ്രസ് മെമ്പര്‍മാര്‍ ഇറങ്ങിപ്പോയി. തുടര്‍ന്ന് പഞ്ചായത്തിന്റെ മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം പ്രസിഡന്റ് ഷെറിന് തേര്‍മഠത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം നടത്തി. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് എ.എസ്. ഹൈദ്രോസ്, ബ്ലോക്ക് സെക്രട്ടറി സി.എല്‍. ജോയ്, മുന്‍ മെമ്പറും മണ്ഡലം വൈസ് പ്രസിഡന്റുമായ ധീരജ് തേറാട്ടില്‍, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കദീജ മുംതാസ്, മെമ്പര്‍മാരായ ഇ.എല്‍. ജോസ്, അംബുജ രാജന്, സ്വപ്ന ജോര്‍ജ് കാക്കശേരി, മോളി പിയൂസ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് സനു നെടുമ്പുര, യൂത്ത് കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡന്റ് മോജിഷ് മോഹന്‍, പ്രവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബദറുദ്ദീന്‍ വലിയകത്ത്, സുബൈര്‍, ഷാജി എന്നിവര്‍ പങ്കെടുത്തു.

കാട്ടൂര്‍ മണ്ണൂക്കാട് ഫാത്തിമ ദേവാലയത്തിലെ തിരുനാളിന് കൊടികയറി
എതിരാളികള്‍ പണി എടുക്കുന്നത് ബിജെപിയെ ഇല്ലാതാക്കാന്‍ വേണ്ടിയാണെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് തെളിയിക്കാന്‍ സാധിച്ചുവെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി
എം.പി. ജാക്സണ് ഇരിങ്ങാലക്കുട നഗരസഭാ ചെയര്മാന്
വീടുകയറി ആക്രമണം; പിടികിട്ടാപ്പുള്ളി അറസ്റ്റില്‍
പൂമംഗലം പഞ്ചായത്ത് സാരഥികള്‍ (എല്‍ഡിഎഫ് 09, യുഡിഎഫ് 04, എന്‍ഡിഎ 01, ആകെ 14)
വേളൂക്കര പഞ്ചായത്ത് സാരഥികള്‍ (എല്‍ഡിഎഫ് 12, യുഡിഎഫ് 6, എന്‍ഡിഎ 1, ആകെ 19)