ഞായറാഴച പ്രവര്‍ത്തിദിനമാക്കി കൊണ്ടുള്ള സര്‍ക്കാര്‍ നടപടി, കത്തോലിക്ക കോണ്‍ഗ്രസ് പ്രതിഷേധിച്ചു
ഇരിങ്ങാലക്കുട: ഒക്ടോബര്‍ രണ്ട് ഞായറാഴച പ്രവര്‍ത്തിദിനമാക്കി കൊണ്ടുള്ള സര്‍ക്കാര്‍ നടപടിയില്‍ കത്തോലിക്ക കോണ്‍ഗ്രസ്് രൂപത സമിതി പ്രതിഷേധ ധര്‍ണ നടത്തി. രൂപത ഡയറക്ടര്‍ ഫാ. തോമസ് എളങ്കുന്നപ്പുഴ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് പത്രോസ് വടക്കുംചേരി അധ്യക്ഷത വഹിച്ചു. ക്രൈസ്തവ വിശ്വാസികളെ അവഗണിച്ചു കൊണ്ടുള്ള ഈ സര്‍ക്കാര്‍ നയത്തിനെത്തിരെ വിശ്വാസികളെ മുഴുവന്‍ അണിനിരത്തികൊണ്ട് ശക്തമായ രീതിയില്‍ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് പ്രതിഷേധ യോഗം മുന്നറിയിപ്പ് നല്കി. ജനറല്‍ സെക്രട്ടറി ഡേവിസ് ഊക്കന്‍, ആന്റണി തൊമ്മാന, ഡേവിസ് ചക്കാലക്കല്‍, ജോസഫ് വാസുപുരത്തുകാരന്‍, ജോളി തരൂക്കര, സി.ആര്. പോള്‍, സിജോ ഇരുമ്പന്‍, ഡേവിസ് തെക്കിനിയത്ത്, തോമസ് തൊകലത്ത് എന്നിവര്‍ നേതൃത്വം നല്കി.