ക്രൈസ്റ്റ് കോളജ് ഫിസിക്സ് സ്വാശ്രയ വിഭാഗവും കെഎസ്ഇബിയുമായി സഹകരിച്ച് നടത്തുന്ന ഊര്‍ജ സംരക്ഷണ സര്‍വേ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: വൈദ്യുതി ഉപയോഗം കാര്യക്ഷമമാകേണ്ടത് നാടിന്റെ ആവശ്യമാണെന്ന തിരിച്ചറിവ് ജനങ്ങള്‍ക്ക് വേണമെന്ന് കെഎസ്ഇബി എക്സിക്യുട്ടീവ് എന്‍ജിനീയര്‍ പി.എന്‍. ജയചന്ദ്രന് അഭിപ്രായപ്പെട്ടു. ക്രൈസ്റ്റ് കോളജ് ഫിസിക്സ് സ്വാശ്രയ വിഭാഗവും കെഎസ്ഇബിയുമായി സഹകരിച്ച് നടത്തുന്ന ഊര്‍ജ സംരക്ഷണ സര്‍വേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് സ്വാശ്രയ വിഭാഗം ഡയറക്ടര്‍ റവ. ഡോ. വില്‍സണ്‍ തറയില്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പാല്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍, ഫിസിക്സ് വിഭാഗം കോഡിനേറ്റര്‍ പ്രഫ. വി.പി. ആന്റോ, ബൈജു കൃഷ്ണദാസ്, പ്രഫ. ഇ.ജെ. വിന്‍സെന്റ് എന്നിവര്‍ പ്രസംഗിച്ചു.