പുല്ലൂര്‍ നാടകരാവ് സംഘാടകസമിതി രൂപവത്കരിച്ചു
ഇരിങ്ങാലക്കുട: ചമയം നാടകവേദിയുടെ 25 ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള പുല്ലൂര്‍ നാടകരാവിന്റെ സംഘാടകസമിതി രൂപവത്കരണ യോഗം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് യോഗം ഉദ്ഘാടനം ചെയ്തു. നാടകവേദി പ്രസിഡന്റ് എ.എന്‍. രാജന് അധ്യക്ഷത വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി മുഖ്യാതിഥിയായിരുന്നു. ഡോ. കെ. രാജേന്ദ്രന്, പ്രഫ. സാവിത്രി ലക്ഷ്മണന്, കെഎന്‍എ കുട്ടി ഉദിമാനം, പി.കെ. കിട്ടന്, ഭരതന് കണ്ടേങ്കാട്ടില്‍, പി.വി. രാജേഷ്, കെ.വി. കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. മന്ത്രി ആര്. ബിന്ദു (മുഖ്യരക്ഷാധികാരി), നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി (രക്ഷാധികാരി), എ.എന്‍. രാജന് (ചെയര്മാന്), പുല്ലൂര്‍ സജു ചന്ദ്രന് (ജനറല്‍ കണ്‍വീനര്‍), ടി.ജെ. സുനില്‍കുമാര്‍ (ട്രഷറര്‍) എന്നിവരടങ്ങുന്ന സംഘാടക സമിതിയെയും യോഗം തെരഞ്ഞെടുത്തു. തുടര്‍ന്ന് ജോസ് ചിറമ്മലിന്റെ ദയവായി എന്ന കഥയുടെ നാടകാവിഷ്കാരം സുധാകരന് വെള്ളാങ്കല്ലൂര്‍ അവതരിപ്പിച്ചു.