ക്യുആര്‍ കോഡുകള്‍ സ്ഥാപിക്കുന്നതിന്റെയും ഉപഭോക്തൃ എന്റോള്‍മെന്റ് സംവിധാനത്തിന്റെയും ഉദ്ഘാടനം
കാട്ടൂര്‍: ഗ്രാമപഞ്ചായത്തില്‍ ഹരിതമിത്രം സ്മാര്‍ട് ഗാര്‍ബേജ് മോണിറ്ററിംഗ് സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും ക്യുആര്‍ കോഡുകള്‍ സ്ഥാപിക്കുന്നതിന്റെയും ഉപഭോക്തൃ എന്റോള്‍മെന്റ് സംവിധാനത്തിന്റെയും ഉദ്ഘാടനം പ്രസിഡന്റ് ഷീജ പവിത്രന് നിര്‍വഹിച്ചു. ശുചിത്വ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ ഏകീകൃത നിരീക്ഷണത്തിനായി കെല്‍ട്രോണിന്റെ സഹായത്തോടെ വികസിപ്പിച്ച ആപ്ലിക്കേഷനാണ് ഹരിതമിത്രം നടപടികള്‍ ആരംഭിക്കുന്നതിന് പഞ്ചായത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ക്യുആര്‍ കോഡ് സ്ഥാപിക്കും. തുടര്‍ന്ന് ഗൂഗിള്‍പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യുന്നതിലൂടെ, ഓരോ വിഭാഗത്തിനും കീഴിലുള്ള വീടുകള്‍, കടകള്‍, ആശുപത്രികള്‍, ഓഡിറ്റോറിയങ്ങള്‍, ആരാധനാലയങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യശേഖരണം, ഹരിത കര്‍മ്മ സേനയുടെ വിവിധ സേവനങ്ങള്‍, ഉപഭോക്തൃ ഫീസ് ശേഖരണം, കലണ്ടര്‍ തിരിച്ചുള്ള മാലിന്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കും. ശേഖരണവും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളും സേവനങ്ങള്‍ അഭ്യര്‍ഥിക്കാനും ജീവനക്കാരുടെ സേവനത്തെയും പെരുമാറ്റത്തെയും കുറിച്ച് പരാതികള്‍ സമര്‍പ്പിക്കാനും കഴിയും