മുരിയാട് പഞ്ചായത്തില്‍ കുടുംബശ്രീ കിയോസ്ക് പ്രവര്‍ത്തനം ആരംഭിച്ചു
പുല്ലൂര്‍: മുരിയാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്ന്റെ നേതൃത്വത്തില്‍ പുല്ലൂര്‍ പുളിഞ്ചുവടില്‍ കിയോസ്ക് പ്രവര്‍ത്തനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ സുനിത രവി അധ്യക്ഷത വഹിച്ചു. വിവിധ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ ഉല്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ഉണ്ടാക്കുകയാണ് കിയോസ്കിന്റെ പ്രഥമ ലക്ഷ്യം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത സുരേഷ്, കുടുംബശ്രീ ജില്ല കോഡിനേറ്റര്‍ നിര്‍മല്‍, പ്രോഗ്രാം ഓഫീസര്‍ ആദര്‍ശ്, ബ്ലോക്ക് കോഡിനേറ്റര്‍ ശാന്തി, നിഷ ലക്ഷ്മി, മെമ്പര്‍ സെക്രട്ടറി പുഷ്പലത, പഞ്ചായത്തംഗങ്ങളായ തോമസ് തൊകലത്ത്, മണി സജയന്, നികിത അനൂപ്, റോസ്മി ജയേഷ്, നിത അര്ജുനന് തുടങ്ങിയവര്‍ സംസാരിച്ചു. സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ രൂപ സൂരജ് സ്വാഗതവും സിഡിഎസ് അംഗം സരിത സുരേഷ് നന്ദിയും പറഞ്ഞു.