മുരിയാട് പഞ്ചായത്തില്‍ ന്യു ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഡിജിറ്റല്‍ സര്‍േവ ആരംഭിച്ചു
മുരിയാട്: ഇനിയും നിരക്ഷരരായിട്ടുള്ളവരെ കണ്ടുപിടിച്ചു സാക്ഷരരാക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് ഡിജിറ്റല്‍ സര്‍വേ. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി മുരിയാട് അഞ്ചാം വാര്‍ഡില്‍ 87 വയസായ ചാത്തന് ചേട്ടന്റെ ഡാറ്റ ശേഖരിച്ചുകൊണ്ട് ഡിജിറ്റല്‍ സര്‍വേ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത സുരേഷ്, പഞ്ചായത്ത് സെക്രട്ടറി പുഷ്പലത, പഞ്ചായത്ത് മെമ്പര്‍മാരായ റോസ്മി, നിത അര്ജുനന്, പഞ്ചായത്ത് പ്രേരക്മാരായ രാധിക, ബിന്ദു, സുനിത എന്നിവരും നോഡല്‍ പ്രേരക് കെ.വി. ചന്ദ്രികയും പങ്കെടുത്തു.