2022 സ്വച്ഛ് സര്‍വേക്ഷന്‍ റാങ്കില്‍ ഇരിങ്ങാലക്കുട നഗരസഭയ്ക്ക് കേരളത്തില്‍ ഒന്നാം റാങ്ക്, സൗത്ത് സോണില്‍ 125 ാം സ്ഥാനത്ത്
ഇരിങ്ങാലക്കുട: 2022 സ്വച്ഛ് സര്‍വേക്ഷന്‍ റാങ്കില്‍ ഇരിങ്ങാലക്കുട നഗരസഭയ്ക്ക് കേരളത്തില്‍ ഒന്നാം റാങ്ക്, സൗത്ത് സോണില്‍ 125 ാം സ്ഥാനത്താണ് നഗരസഭ. ജനസംഖ്യ 50000 നും ഒരു ലക്ഷത്തിനും ഇടയിലുള്ള നഗരസഭകളില്‍ മാലിന്യ സംസ്കരണ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സംസ്ഥാനതലത്തില്‍ നടത്തിയ സ്വച്ഛ് സര്‍വേഷന്‍ റാങ്കില്‍ ആണ് ഇരിങ്ങാലക്കുടക്ക് ഒന്നാം സ്ഥാനം കിട്ടിയത്. കഴിഞ്ഞ ഒരു വര്‍ഷത്തെ ശുചിത്വ മാലിന്യ സംസ്കരണം, നഗരസഭക്ക് നിലവിലുള്ള മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ പ്രവര്‍ത്തനക്ഷമത, പൊതു സ്ഥലങ്ങളിലെ ശുചിത്വം, പൊതുജനങ്ങള്‍ക്കിടയിലുള്ള അഭിപ്രായ സര്‍വേ തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പദവി ലഭിച്ചിട്ടുള്ളത്. ഇരിങ്ങാലക്കുട നഗരസഭ ചെയ്ത പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷനും പ്രധാന ഘടകമായിട്ടുള്ളതാണ്. അഖിലേന്ത്യ തലത്തില്‍ സൗത്ത് സോണ്‍ മേഖലയില്‍ 125 ാം സ്ഥാനമാണ് കൈവരിച്ചിട്ടുള്ളത്. ഇരിങ്ങാലക്കുട നഗരസഭ പൊതുജന അഭിപ്രായ സര്‍വേയില്‍ നഗരസഭ പരിധിയില്‍ താമസിക്കുന്നവരുടേയും വന്നുപോകുന്നവരുടേയും അഭിപ്രായം ഉള്‍പെടുത്തിയിരുന്നു. ഈ സര്‍വെ നടത്തുന്നതിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്, സെന്റ് ജോസഫ് കോളജ് എന്നിവിടങ്ങളിലെ എന്‍എസ്എസ് വളണ്ടിയേഴ്സ് പങ്കാളികളായിരുന്നു, കൂടാതെ വ്യാപാരി വ്യവസായികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മസേന, ജനപ്രതിനിധികള്‍, ശുചീകരണ തൊഴിലാളികള്‍, നഗരസഭ ജീവനക്കാര്‍ എന്നിവരുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. ശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തെ കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും സ്വച്ഛ് ടെക്നോളജി ചലഞ്ച്, അകം സര്‍ക്കിള്‍, ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പൊതുസ്ഥല ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ഫല്‍ഷ് മോബ്, തെരുവു നാടകം എന്നിവയും നഗരസഭയിലെ 41 വാര്‍ഡുകളിലും പ്രധാന കവലകളില്‍ സ്വച്ഛതാ ആന്ന്ദം പ്രചാരണം നടത്തിയിരുന്നു. ഇതുവഴി ശാസ്ത്രീയ മാലിന്യ സംസ്കരണ അവബോധം ജനങ്ങളില്‍ എത്തിക്കുന്നതിന് സാധിച്ചതായും നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി അഭിപ്രായപെട്ടു.