രണ്ട് ഏക്കര്‍ തരിശു ഭൂമിയില്‍ മുണ്ടകന്‍ കൃഷിയിറക്കി കര്‍ഷക കൂട്ടായ്മ
പടിയൂര്‍: ഗ്രാമപഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ തരിശ് കിടന്നിരുന്ന പാടത്ത് നെല്‍കൃഷിയിറക്കി കര്‍ഷക സൗഹൃദ കൂട്ടായ്മ. മുതിര്‍ന്ന കര്‍ഷകരായ ജോസ് ആലപ്പാട്ട് മകന് ജിനോയ് ആലപ്പാട്ട്, പടിയൂര്‍ ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് കൃഷി ഓഫീസര്‍ വി.സി വിനോദ് എന്നിവര്‍ ചേര്‍ന്ന കൂട്ടായ്മയാണ് കൃഷിയൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ കൂട്ടായ്മയുടെ ഭാഗമായി നെല്ല്, വാഴ, ചെണ്ടുമല്ലി പൂകൃഷി, പച്ചക്കറി തുടങ്ങിയ കൃഷികളും നടത്തിയിരുന്നു. ഞാറ് നടീല്‍ ഉത്സവത്തില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് അശോകന്, വാര്‍ഡ് മെമ്പര്‍ ടി.വി. വിബിന്, ഏഴാം വാര്‍ഡ് മെമ്പര്‍ പ്രഭാത് വെള്ളാപ്പുള്ളി, പത്താം വാര്‍ഡ് മെമ്പര്‍ സുനന്ദ ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.