ശ്രീനാരായണ ഗുരുദേവ സൗഹൃദ വേദി ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ ഭക്ഷണവിതരണം നടത്തി

ഇരിങ്ങാലക്കുട: ശ്രീനാരായണ ഗുരുദേവ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണ വിതരണം നടത്തി. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ശശികുമാര്‍ ഇടപ്പുഴ ഭക്ഷണ വിതരണോദ്ഘാടനം നിര്‍വഹിച്ചു. രാവിലെ മടത്തിക്കര കുമാരന്റെയും ജാനകിയുടെയും സ്മരണയ്ക്കായി മക്കള്‍ കഞ്ഞി വിതരണം സ്പോണ്സര് ചെയ്തു. ഉച്ചഭക്ഷണം തേറാട്ടില്‍ കിട്ടപ്പായിയുടെയും സരോജിനിയുടെയും സ്മരണക്കായി മക്കളും നല്കി. സൗഹൃദ വേദി പ്രവര്‍ത്തകരായ ഷിബു വെളിയത്ത്, കണ്ണന് തണ്ടാശ്ശേരി, മോഹനന് മടത്തിക്കര, അജയന് തേറാട്ടില്‍, രതീഷ് മുക്കുളം, മുരളി തേറാട്ടില്‍, രവി തേറാട്ടില്‍, ഭരതന് പൊയ്യാറ എന്നിവര്‍ നേതൃത്വം നല്കി.