ഭാരതീയ വിദ്യാഭവനില്‍ ഗണിതശാസ്ത്ര ക്ലബ് ഉദ്ഘാടനം
ഇരിങ്ങാലക്കുട: ഭാരതീയ വിദ്യാഭവനില്‍ ഗണിതശാസ്ത്ര ക്ലബിന്റെ ഉദ്ഘാടനം സ്കൂള്‍ സെക്രട്ടറി രഘുനാഥന് നിര്‍വഹിച്ചു. സ്കൂളിലെ ഗണിതശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയില്‍ പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ് അധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ വിവേകാനന്ദന്, രാജന്, വൈസ് പ്രിന്‍സിപ്പല്‍ ശോഭ ശിവാനന്ദരാജന്‍, ഗണിതശാസ്ത്ര വിഭാഗം മേധാവി ഗിരിജാമണി എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികളായ ഫിദ നിസാര്‍ സ്വാഗതവും, സാന്‍സിയ സെബിന് നന്ദിയും പറഞ്ഞു. ഗണിതശാസ്ത്രത്തിന്റെ പ്രാധാന്യം, ഗണിത പ്രതിഭകള്‍ക്കുള്ള വന്ദനം തുടങ്ങിയവ ഉള്‍ക്കൊള്ളിച്ച സ്വാഗത നൃത്തം, ഗണിത ശാസ്ത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പ്രസംഗങ്ങള്‍, എല്‍പി വിഭാഗം വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഗണിത രൂപങ്ങളുടെ നൃത്താവിഷ്കാരം, യുപി വിഭാഗം വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ലൈന്‍സ് ആന്‍ഡ് ആംഗിള്സ് മാഷപ്പ് ഡാന്‍സ് തുടങ്ങിയ പരിപാടികള്‍ അരങ്ങേറി.

ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു