ഐക്യജനാധിപത്യ മുന്നണി കാട്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധസംഗമവും വിശദീകരണ യോഗവും
കാട്ടൂര്‍: ഐക്യജനാധിപത്യ മുന്നണി കാട്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധസംഗമവും വിശദീകരണ യോഗവും കാട്ടൂര്‍ മഹിള സമാജം സെന്ററില്‍ നടത്തി. ഐക്യജനാധിപത്യ മുന്നണി കാട്ടൂര്‍ മണ്ഡലം ചെയര്മാന് എ.എസ്. ഹൈദ്രോസ് അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. ഹാറുണ്‍ റഷീദ് യോഗം ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ബെറ്റി ജോസ്, യൂത്ത് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം പ്രസിഡന്റ് ഷെറിന് തേര്‍മഠം, മണ്ഡലം വൈസ് പ്രസിഡന്റ് രാജലക്ഷ്മി കുറുമാത്ത്, ജില്ലാ കമ്മിറ്റി അംഗം സിദ്ധിക്ക് കറുപ്പംവീട്ടില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ജെഎസ്എസ് കാട്ടൂര്‍ മണ്ഡലം പ്രസിഡന്റ് പി.എം. ദാമോദരന്‍ സ്വാഗതവും, മുസ്ലീം ലീഗ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി വി.എം. അബ്ദുള്ള നന്ദിയും പറഞ്ഞു.