ഉണ്ണികൃഷ്ണന് കുറ്റിപ്പറമ്പില്‍ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി സ്ഥാനമേറ്റു
വെള്ളാങ്കല്ലൂര്‍: ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി സിപിഐഎമ്മിലെ ഉണ്ണികൃഷ്ണന് കുറ്റിപ്പറമ്പില്‍ തെരഞ്ഞെടുക്കപ്പെട്ടു. വെള്ളാങ്കല്ലൂര്‍ ഡിവിഷനെ പ്രതിനിധീകരിക്കുന്ന ഇദ്ദേഹം സിപിഐ(എം) വെള്ളാങ്കല്ലൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗവും കേരള കര്‍ഷകസംഘം മാള ഏരിയ സെക്രട്ടറിയുമാണ്. ഇടതുപക്ഷ മുന്നണി ധാരണ പ്രകാരം വൈസ് പ്രസിഡന്റായിരുന്ന സിപിഐ പ്രതിനിധി രാജിവച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. രണ്ടിനെതിരെ പത്തു വോട്ടുകള്‍ നേടിയാണ് ഉണ്ണികൃഷ്ണന് കുറ്റിപ്പറമ്പില്‍ വിജയിച്ചത്. ജില്ല പട്ടികജാതി വികസന ഓഫീസര്‍ ലിസ ജെ. മങ്ങാട്ട് വരണാധികാരിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന അനുമോദന യോഗത്തില്‍ വിജയലക്ഷ്മി വിനയചന്ദ്രന് അധ്യക്ഷത വഹിച്ചു. സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗം എം. രാജേഷ്, മാള ഏരിയ സെക്രട്ടറി ടി.കെ. സന്തോഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ഷാജി നക്കര, അരവിന്ദന് മാസ്റ്റര്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.കെ. മോഹനന്, പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ്, കെ.സി. ബിജു, ആലീസ് തോമസ്, ശശികുമാര്‍ ഇടപ്പുഴ, കെ.എസ്. തമ്പി, ധര്മ്മജന്, ടി.കെ. ഉണ്ണികൃഷ്ണന്, ഖാദര്‍ പട്ടേപ്പാടം, രഞ്ജിനി ടീച്ചര്‍, സുധ ദിലീപ്, രമ രാഘവന് പ്രസന്ന അനില്‍കുമാര്‍, ബീന സുധാകരന്, ഫസ്ന റിജാസ്, നിഷ ഷാജി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ദിവ്യ കുഞ്ഞുണ്ണി എന്നിവര്‍ അനുമോദനങ്ങള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ