സംസ്ഥാന പാത പണി, യാത്രക്കാരെ വലച്ച് നിയന്ത്രണങ്ങള്‍
കോണത്തുകുന്ന്: തൃശൂര്‍ കൊടുങ്ങല്ലൂര്‍ പാതയുടെ പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി കോണത്തുകുന്ന് മുതല്‍ കൊടുങ്ങല്ലൂര്‍ വരെയുള്ള ഭാഗത്ത് നടപ്പിലാക്കുന്ന ഗതാഗത നിയന്ത്രണങ്ങള്‍ യാത്രക്കാരെ വലക്കുന്നു. കോണത്തുകുന്നില്‍ നിന്ന് തിരിഞ്ഞുപോകുന്ന വഴികളില്‍ കൃത്യമായി ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതിനാല്‍ പലപ്പോഴും യാത്രക്കാര്‍ വഴി തെറ്റിയാണ് പോകുന്നത്. കൊടുങ്ങല്ലൂരില്‍ നിന്ന് കോണത്തുകുന്ന് വരെ അനുവദിച്ച ഒറ്റവരി പാതയില്‍ നിയന്ത്രണം ലംഘിച്ചു വരുന്ന വാഹനങ്ങള്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുകയാണ്. കലുങ്ക് നിര്‍മാണം നടക്കുന്നിടത്ത് അപകട മുന്നറിയിപ്പുള്ള റിഫ്ളക്ടര് ബോര്‍ഡുകള്‍ കൃത്യമായി സ്ഥാപിക്കാത്തത് അപകടങ്ങള്‍ക്ക് കാരണമാകുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. കൊടുങ്ങല്ലൂര്‍ക്ക് പോകുന്ന സ്വകാര്യ ബസുകള്‍ കോണത്തുകുന്ന് എസ്എന്‍പുരം റോഡിലേക്ക് തിരിയുന്ന ജംഗ്ഷന് സമീപം യാത്രക്കാരെ കയറ്റി ഇറക്കുന്നത് മൂലം എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി