ഉപജില്ല സ്കൂള്‍ കലോത്സവം നവംബര്‍ 8 മുതല്‍ 11 വരെ എടതിരിഞ്ഞി എച്ച്ഡിപി സമാജം സ്കൂളില്‍; സംഘാടക സമിതി രൂപീകരിച്ചു
ഇരിങ്ങാലക്കുട: ഉപജില്ല കേരള സ്കൂള്‍ കലോത്സവം നവംബര്‍ 8, 9, 10, 11 തീയതികളില്‍ എടതിരിഞ്ഞി എച്ച്ഡിപി സ്കൂളില്‍ നടക്കും. ഒമ്പത് വേദികളിലായിട്ടാണ് കലോത്സവ പരിപാടികള്‍ നടത്തുന്നത്. പരിപാടികളുടെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണയോഗം എച്ച്ഡിപി സമാജം ഹയര്‍ സെക്കന്‍ഡറി സ്ക്കൂളില്‍ പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന് ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഡോ. എം.സി. നിഷ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സുധ ദിലീപ്, രാജേഷ് അശോകന്, പഞ്ചായത്ത് മെമ്പര്‍മാരായ ജയശ്രീലാല്‍, ഷാലി ദിലീപ്, സ്കൂള്‍ മാനേജര്‍ ഭരതന് കണ്ടേങ്കാട്ടില്‍, വികസന സമിതി കണ്‍വീനര്‍ പി.ജി. ഉല്ലാസ്, സി.എസ്. സുധന്, ആര്‍ച്ച ഗിരീഷ്, കെ.ബി. ദിനചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ കെ.എ. സീമ സ്വാഗതവും, പ്രധാനധ്യാപിക സി.പി. സ്മിത നന്ദിയും പറഞ്ഞു. പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന് (ചെയര്‍പേഴ്സണ്‍), പ്രിന്‍സിപ്പല്‍ കെ.എ. സീമ (ജനറല്‍ കണ്‍വീനര്‍), എഇഒ ഡോ. എം.സി. നിഷ (ട്രഷറര്‍) എന്നിവര്‍ സംഘാടകസമിതിക്ക് നേത്യത്വം നല്‍കും.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു