മനുഷ്യാവകാശവും സാമൂഹ്യപ്രവര്‍ത്തനവും: സെന്റ് ജോസഫ്സ് കോളജില്‍ സെമിനാര്‍
ഇരിങ്ങാലക്കുട: മനുഷ്യാവകാശവും സാമൂഹ്യപ്രവര്‍ത്തനവും എന്ന വിഷയത്തെ ആസ്പദമാക്കി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് സാമൂഹ്യപ്രവര്‍ത്തന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. തുര്‍ക്കി ഈസ്താംബുള്‍ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസറും, ഇരിങ്ങാലക്കുട സ്വദേശിനിയുമായ ഡോ. ആഷിഫ മുഖ്യപ്രഭാഷണം നടത്തി. കോളജ് വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, സാമൂഹ്യപ്രവര്‍ത്തന വിഭാഗം മേധാവി ഡോ. സിസ്റ്റര്‍ ജെസിന്, പൂര്‍വവിദ്യാര്‍ഥി സംഘടന സെക്രട്ടറി സുമിന എന്നിവരും ബിരുദ ബിരുദാനന്തര വിദ്യാര്‍ഥിനികളും സെമിനാറില്‍ പങ്കെടുത്തു.