സിഎംഎസ് എല്‍പി സ്കൂളില്‍ ലോകഭക്ഷ്യദിനം ആചരിച്ചു
ഇരിങ്ങാലക്കുട: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് സിഎംഎസ് എല്‍പി സ്കൂളില്‍ രുചിക്കൂട്ട് 2022 എന്ന പേരില്‍ ഫുഡ് ഫെസ്റ്റ് ആഘോഷിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പി.ടി. ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. താലൂക്ക് ഹോസ്പിറ്റല്‍ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി. പ്രസാദ്. കുട്ടികളും പോഷകാഹാരവും എന്ന വിഷയത്തെക്കുറിച്ച് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവല്‍ക്കരണ ക്ലാസ് എടുത്തു. പ്രഭാതഭക്ഷണത്തിന്റെ പ്രാധാന്യം, സമീകൃതാഹാരത്തിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. നാടന്‍ വിഭവങ്ങളുടെയും ഹെല്‍ത്ത് ഡ്രിങ്ക്സിന്റെയും പഴവര്‍ഗങ്ങളുടെയും പ്രദര്‍ശനം നടത്തി 7 ഡേയ്സ് 7 ഹെല്‍ത്ത് ഡ്രിങ്ക്സ് എന്നത് മേളയുടെ മുഖ്യാകര്‍ഷണമായിരുന്നു. പ്രധാനധ്യാപിക ഷൈജി ആന്റണി, അധ്യാപക പ്രതിനിധി ടി.എസ്. അലിറ്റ, പിടിഎ പ്രതിനിധി ആതിര ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം