മണ്ഡലത്തിലെ നാടകവേദികള്‍ വീണ്ടും സജീവമാകുന്നു; പുല്ലൂര്‍ നാടകരാവിന് കൊടിയേറ്റി
ഇരിങ്ങാലക്കുട: മഹാമാരിയെ തുടര്‍ന്നുള്ള വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം മണ്ഡലത്തിലെ നാടകവേദികള്‍ വീണ്ടും സജീവമാകുന്നു. പട്ടണത്തിന്റെ അതിരുകള്‍ വിട്ട് പുല്ലൂര്‍ കേന്ദ്രീകരിച്ച് കാല്‍നൂറ്റാണ്ടായി നാടകസംസ്കാരത്തെ അടയാളപ്പെടുത്താന്‍ പ്രവര്‍ത്തിച്ച പുല്ലൂര്‍ ചമയം നാടകവേദിയുടെ 25 ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 24 മുതല്‍ 29 വരെ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ ശ്രദ്ധ നേടിയ ആറ് നാടകങ്ങള്‍ അരങ്ങേറും. ജില്ലാ പഞ്ചായത്ത്, പുരോഗമനകലാസാഹിത്യ സംഘം, പുല്ലൂര്‍ വാദ്യകലാകേന്ദ്രം എന്നിവയുമായി സഹകരിച്ചാണ് സംസ്ഥാന പ്രഫഷണല്‍ നാടകമേള അരങ്ങേറുന്നത്. അഞ്ച് പ്രഫഷണല്‍ നാടകങ്ങള്‍ അടക്കം പതിനൊന്ന് നാടകങ്ങളാണ് അവതരിപ്പിക്കുന്നത്. നാടകാവതരണങ്ങള്‍ക്ക് പുറമേ സെമിനാറുകള്‍, വയലാര്‍ ചലച്ചിത്രഗാന മത്സരം, കവിയരങ്ങ്, പഞ്ചാരിമേളം, സോപാന സംഗീതം, മോഹിനിയാട്ടം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നാടകവേദിയുടെ രക്ഷാധികാരിയും മുന്‍ എംപിയുമായ പ്രഫ. സാവിത്രി ലക്ഷ്മണന് നാടകരാവിന് കൊടിയേറ്റി. സംഘാടക സമിതി ചെയര്മാന് എ.എന്‍. രാജന് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സജു ചന്ദ്രന് ആമുഖപ്രഭാഷണം നടത്തി. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, പി.കെ. പ്രസന്നന്, ഭരതന് കണ്ടേങ്കാട്ടില്‍, ബാബു കോടശേരി, എ.സി. സുരേഷ്, അഡ്വ. കെ.ജി. അജയ്കുമാര്‍, എം.കെ. സുബ്രമണ്യന്‍, കിഷോര്‍ പള്ളിപ്പാട്ട്, കെ.ബി. ദിലീപ്കുമാര്, നവീന്‍ ഭഗീരഥന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചമയം സെക്രട്ടറി ഷാജു തെക്കൂട്ട് സ്വാഗതവും വരദമേനോന് നന്ദിയും പറഞ്ഞു