ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ ഫിലാറ്റലി ക്ലബ് ഉദ്ഘാടനം
ഇരിങ്ങാലക്കുട: നവമാധ്യമങ്ങളുടെ കടന്നുകയറ്റത്തോടെ ജനങ്ങള്‍ മറന്നു തുടങ്ങിയ തപാല്‍ സംവിധാനങ്ങളെക്കുറിച്ച് ഓര്‍മപ്പെടുത്തുന്നതിനും അറിവ് പകരുന്നതിനുമായി ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസുമായി സഹകരിച്ച് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ ഫിലാറ്റലി ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസ് അസിസ്റ്റന്റ് സൂപ്രണ്ട് സിനി ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഫിലാറ്റലിസ്റ്റ് ബേബി കുട്ടികളുമായി സംവദിക്കുകയും ഫിലാറ്റലിയുടെ പ്രാധാന്യം എന്ന വിഷയത്തില്‍ വര്‍ക്ക്ഷോപ്പ് നയിക്കുകയും ചെയ്തു. സ്കൂള്‍ സെക്രട്ടറി രഘുനാഥന്, പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ്, ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസ് അസിസ്റ്റന്റ് സൂപ്രണ്ട് സുജ, മാര്‍ക്കറ്റിംഗ് എക്സിക്യുട്ടീവ് സജീവ്, അധ്യാപികമാരായ പ്രസന്ന, ബിന്ദു തമ്പാട്ടി, വിദ്യാര്‍ഥി ശ്രീവല്ലഭന് എന്നിവര്‍ പ്രസംഗിച്ചു. പരിപാടികളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായി ആധാര്‍ ലിങ്കിങ്, അപ്ഡേഷന് സേവനങ്ങള്‍ സ്കൂളില്‍ സംഘടിപ്പിച്ചു. തുടര്‍ന്ന് ക്വിസ് മത്സരവും സമ്മാനദാനവും നടത്തി.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം