നിരോലിത്തോട് നിര്‍മാര്‍ജനം കര്‍ഷകര്‍ ആശങ്കയില്‍
മൂര്‍ക്കനാട്: നിരോലിതോട് ഇടിഞ്ഞ കരിങ്കല്ലുകള്‍ ഒഴിവാക്കി പാര്‍ശ്വഭിത്തി കോണ്‍ക്രീറ്റ് ചെയ്യുകയാണ്. ഇടിഞ്ഞുവീണ കരിങ്കല്ലും, പൊളിച്ചുമാറ്റിയ കരിങ്കല്ലും വെള്ളം കൊണ്ടുപോകുന്ന തോട്ടില്‍ നിക്ഷേപിച്ചിരിക്കുകയാണ്. അതുകൊണ്ട് പാടത്തേക്ക് നെല്‍കൃഷിക്കും, പറമ്പ് കൃഷിക്കും വേണ്ടി ലിഫ്റ്റ് ഇറിഗേഷന്റെ മോട്ടോര്‍ പ്രവര്‍ത്തിക്കുന്നതിനും, ഈ കരിങ്കല്ലുകള്‍ തടസമാകും. ഈ പ്രദേശത്തെ കര്‍ഷകര്‍ ആശങ്കയിലാണ്. മുന്‍ നഗരസഭ കൗണ്‍സിലര്‍ നീരോലിതോട് ഇടിഞ്ഞ ഭാഗം കെട്ടിസംരക്ഷിക്കുന്നതിന് ലിഫ്റ്റ് ഇറിഗേഷന്റെ ആവശ്യ പ്രകാരം ഫണ്ട് അനുവദിച്ചിരുന്നു. കൃഷിക്കു വെള്ളം കൊണ്ടു പോകേണ്ട തോട്ടില്‍ തടസമായി കിടക്കുന്ന കരിങ്കല്ല് അടിയന്തരമായി നീക്കം ചെയ്ത് കൃഷിക്കാരുടെ ആശങ്ക പരിഹരിക്കണമെന്ന് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് സെക്രട്ടറി കെ.കെ. അബ്ദുള്ളക്കുട്ടി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പടിയൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷം; നെല്‍കൃഷി കുത്തിയിളക്കി നശിപ്പിച്ചു
മുരിയാട് പഞ്ചായത്തില്‍ സഞ്ചാര സംരക്ഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ധര്‍ണ നടത്തി
വയോധികയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു; ലഹരിമാഫിയ സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം
കാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഈവനിംഗ് ഒപി നിര്‍ത്തലാക്കിയതിനെതിരെ പ്രതിഷേധിച്ചു
കാറളത്ത് വയോധികയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു, അന്വേഷണം ഊര്‍ജിതം