ഭാരതീയ വിദ്യാഭവനില്‍ ലോക ഹൃദയദിനം ആചരിച്ചു
ഇരിങ്ങാലക്കുട: ഹൃദയാരോഗ്യത്തിന്റെ പ്രാധാന്യം ഓര്‍മപ്പെടുത്തിക്കൊണ്ട് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ ലോക ഹൃദയദിനം ആചരിച്ചു. സ്കൂളിലെ ജീവശാസ്ത്ര വിഭാഗം അധ്യാപകരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ഹൃദയത്തിന്റെ പ്രവര്‍ത്തനം, ഹൃദയാരോഗ്യത്തിനായി പിന്തുടരേണ്ട ജീവിതചര്യകള്‍, ജീവിതശൈലീ രോഗങ്ങള്‍ പിടിമുറുക്കുന്ന ആധുനികകാലത്ത് ഹൃദയാരോഗ്യത്തിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് ചാര്‍ട്ടുകളുടെ പ്രദര്‍ശനവും പോസ്റ്റര്‍ പ്രദര്‍ശനവും ഉണ്ടായിരുന്നു.