സ്വച്ഛ് അമൃത് മഹോത്സവ് യുണൈറ്റഡ് ഇന്ത്യ ഫോര്‍ സ്വച്ഛത കാമ്പയിനിന്റെ ഭാഗമായി ബോധവല്കരണ ക്ലാസ് നടന്നു
ഇരിങ്ങാലക്കുട: സ്വച്ഛ് അമൃത് മഹോത്സവ് യുണൈറ്റഡ് ഇന്ത്യ ഫോര്‍ സ്വച്ഛത കാമ്പയിനിന്റെ ഭാഗമായി നഗരസഭയുടെ ആരോഗ്യ വിഭാഗം, ഹരിത കര്‍മസേന ആന്‍ഡ് റിസോഴ്സ് പേഴ്സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ജൈവ അജൈവ മാലിന്യം തരംതിരിക്കുന്നത് സംബന്ധിച്ച് ഇരിങ്ങാലക്കുട ഡോണ്‍ബോസ്കോ സ്കൂള്‍ അസംബ്ലിയില്‍ റിസോഴ്സ് പേഴ്സണ്‍ പി.ആര്. സ്റ്റാന്‍ലി ബോധവല്കരണ ക്ലാസെടുത്തു. മാലിന്യം തരംതരിക്കുന്നത് സംബന്ധിച്ച് ഹരിത കര്‍മസേനയുടെ നേതൃത്വത്തില്‍ സെഗ്രെഗേഷന് ഡെമോ പ്രദര്‍ശനവും നടത്തി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എം. സൈനുദ്ദീന്‍ സ്വച്ഛത കീ സേവ കാമ്പയിന് പ്രതിജ്ഞ വിദ്യാര്‍ഥികള്‍ക്ക് ചൊല്ലി കൊടുത്തു. ആരോഗ്യ വിഭാഗം ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.ഒ. സിനി, പ്രസീജ, ബി.കെ. ദീപ്തി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഡോണ്‍ബോസ്കോ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. മനു പീടികയില്‍ നന്ദി രേഖപ്പെടുത്തി.