ആനന്ദപുരം സെന്റ് ജോസഫ് പബ്ലിക് സ്കൂളിലെ കായിക ദിനം പ്രഫ. ഡോ. സി.എസ്. അഭയ് ദേവ് ഉദ്ഘാടനം ചെയ്തു
ആനന്ദപുരം: സെന്റ് ജോസഫ് പബ്ലിക് സ്കൂളിലെ കായിക ദിനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ബിപിഇ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫ. ഡോ. സി.എസ്. അഭയ് ദേവ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ലയ അധ്യക്ഷത വഹിച്ച വേദിയില്‍ സുമിത ടീച്ചര്‍ സ്വാഗതം പറയുകയും പിടിഎ പ്രസിഡന്റ് കെ.എല്‍. ജോബി ആശംസ പ്രസംഗം നടത്തുകയും ചെയ്തു. മാനേജര്‍ സിസ്റ്റര്‍ വെര്‍ജിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെ പരേഡോഡുകൂടി കായിക ദിനം ആരംഭിക്കുകയും സോണല്‍, അശ്വതി, സാമുവല്‍, അഭിനവ് എന്നീ വിദ്യാര്‍ഥികളിലൂടെ ദീപശിഖാ പ്രയാണം വിശിഷ്ഠാതിഥിക്ക് കൈമാറുകയും ചെയ്തു. കായിക സെക്രട്ടറി അജ്മല്‍ കായിക ദിന പ്രത്ജ്്ഞ ചൊല്ലികൊടുത്തു. ബിനു സര് ചടങ്ങില്‍ നന്ദി പറഞ്ഞു. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്ക് കായിക ദിനം സഹായിച്ചു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം