കോണ്‍ഗ്രസ് അംഗങ്ങള്‍ പഞ്ചായത്ത് കമ്മിറ്റി യോഗം ബഹിഷ്കരിച്ചു
കാട്ടൂര്‍: കോണ്‍ഗ്രസ് മെമ്പര്‍മാര്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ നിന്നും ഇറങ്ങി പോന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മദ്യപിക്കുകയും ഈ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തത് ന്യായികരിക്കാന്‍ കഴിയുന്നതല്ലെന്നും ഇത്തരം പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവര്കൊപ്പം പഞ്ചായത്ത് കമ്മറ്റിയില്‍ ഇരിക്കാന്‍ തയ്യാറല്ലെന്നുള്ള വിയോജന കുറിപ്പ് എഴുതികൊണ്ടാണ് കോണ്‍ഗ്രസ് മെമ്പര്‍മാര്‍ ഇറങ്ങിപോന്നത്. യോഗം ബഹിഷ്കരിച്ച അംഗങ്ങളെ മണ്ഡലം പ്രസിഡന്റ് എ.എസ്. ഹൈദ്രോസിന്റ നേതൃത്വത്തില്‍ സ്വീകരിച്ചു. യൂത്ത് കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം പ്രസിഡന്റ് ഷെറിന് തേര്‍മഠം, മണ്ഡലം വൈസ് പ്രസിഡന്റ് ബെറ്റി ജോസ് എന്നിവര്‍ സംസാരിച്ചു.

പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്ത് കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്തില്‍ പകല്‍വീട് തുറന്നു
പൂമംഗലം ഗവ. ആയുര്‍വേദാശുപത്രി മാറ്റുന്നു; സൗകര്യങ്ങളുള്ള കെട്ടിടം ഉപേക്ഷിക്കുന്നതില്‍ നാട്ടുകാര്‍ക്ക് ആശങ്ക
എവുപ്രാസ്യമ്മയുടെ തിരുനാളിന് കൊടിയേറി
കാട്ടൂര്‍ പഞ്ചായത്തില്‍ സൗജന്യ കശുമാവ് ഗ്രാഫ്റ്റ് തൈകള്‍ വിതരണം ചെയ്തു