ഗവര്‍ണര്‍ അന്ധവിശ്വാസത്തിന്റെ പിടിയില്‍: പി. മണി
ഇരിങ്ങാലക്കുട: ഇല്ലാത്ത അധികാരം ഉണ്ടെന്ന് ധരിച്ച് പ്രവര്‍ത്തിക്കുന്ന സംസ്ഥാന ഗവര്‍ണര്‍ അക്ഷരാര്‍ത്ഥത്തില്‍ അന്ധവിശ്വാസത്തിന്റെ പിടിയിലമര്‍ന്നിരിക്കുകയാണെന്ന് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി അഭിപ്രായപ്പെട്ടു. അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കുമെതിരെ എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്ധവിശ്വാസത്തിന് നിയമ നിര്‍മ്മാണം ആവശ്യപ്പെട്ട് ചിലര്‍ കേരള ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നു. ആ കോടതിയിലെന്താ പതിമൂന്നാം നമ്പര്‍ കോടതിമുറി ഇല്ലാതായതെന്ന് ഹര്‍ജിക്കാര്‍ ആദ്യം മനസിലാക്കണമെന്നും അദ്ദേഹം ഉദാഹരണ സഹിതം വ്യക്തമാക്കി. നിയമ നിര്‍മ്മാണമല്ല ഭരണഘടന ഭേദഗതിയും അതോടൊപ്പം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമാണ് സമൂഹത്തിലുണ്ടാകേണ്ടത് അദ്ദേഹം കൂട്ടിചേര്‍ത്തു. എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് പി.എസ്. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. സിപി ഐ ജില്ലാ കൗണ്‍സില്‍ അംഗം എന്‍.കെ. ഉദയപ്രകാശ്, എഐടിയുസി മണ്ഡലം പ്രസിഡന്റ് റഷീദ് കാറളം എന്നിവര്‍ പ്രസംഗിച്ചു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി ടി.വി. വിബിന് സ്വാഗതവും, പി.എസ്. ശ്യാംകുമാര്‍ നന്ദിയും പറഞ്ഞു. എഐവൈഎഫ് നേതാക്കളായ സ്വപ്ന നജിന്‍, പി.ആര്. അരുണ്‍, വിഷ്ണു ശങ്കര്‍, ശീര്‍ഷ സുധീരന് എന്നിവര്‍ പങ്കെടുത്തു.

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു