ഗുരുകുലത്തില്‍ ബാലിവധം സുഗ്രീവന് പുറപ്പാട് അരങ്ങേറി
ഇരിങ്ങാലക്കുട: അമ്മന്നൂര്‍ ഗുരുകുലത്തിലെ മാധവനാട്യഭൂമില് പ്രതിമാസ അവതരണങ്ങളുടെ ഭാഗമായി നടത്തുന്ന രംഗ പരിചയ പരമ്പരയില്‍ ഭാസന്റെ ബാലിവധം കൂടിയാട്ടത്തിലെ സുഗ്രീവന്റെ പുറപ്പാട് അരങ്ങേറി. രാമ സുഗ്രീവ സഖ്യത്തിനു ശേഷം രാമന്റെ വാക്കനുസരിച്ച് സുഗ്രീവന് ബാലിയോട് യുദ്ധത്തിന് പുറപ്പെടുന്ന ഭാഗമാണ് ദീപാവലി ദിവസം അവതരിപ്പിച്ചത്. സുഗ്രീവനായി ഗുരുകുലം കൃഷ്ണദേവ് രംഗത്ത് വന്നു. മിഴാവില്‍ കലാമണ്ഡലം രാജീവ് കലാമണ്ഡലം ഹരിഹരന് കലാമണ്ഡലം നാരായണന് നമ്പ്യാര്‍ എന്നിവരും ഇടക്കയില്‍ കലാനിലയം ഉണ്ണികൃഷ്ണനും താളത്തിന് ഗുരുകുലം ശ്രുതിയും ഗുരുകുലം അഞ്ജനയും ചമയത്തില്‍ കലാനിലയം ഹരിദാസും പങ്കെടുത്തു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു