കടയുടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍
കാട്ടൂര്‍: കാറളം താണിശ്ശേരിയില്‍ മീന്വില്പ്പനക്കടയില് കയറി കടയുടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയെ കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. താണിശ്ശേരി സ്വദേശി കുറുവത്ത് വീട്ടില്‍ സാഗറി(30) നെയാണ് എസ്.ഐ. മാരായ അരിസ്റ്റോട്ടില്‍, മണികണ്ഠന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മതിലകം പുതിയകാവ് സ്വദേശി പുന്നില്ലത്ത് നിയാസിനെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. കൈയ്ക്ക് വെട്ടേറ്റ നിയാസിനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിടിയിലായ സാഗര്‍ ഒട്ടേറെ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥരായ ബിനല്‍, സനല്‍, വിജയന്, അജയന്, ജോയ്മോന്, മണി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു