കാലിക്കറ്റ് സര്‍വകലാശാലാ ഇന്റര്‍സോണ്‍ മത്സരങ്ങള്‍ക്ക് തുടക്കം ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ അമല്‍ കോളേജ് നിലമ്പൂരിന് കിരീടം
ഇരിങ്ങാലക്കുട: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍ സോണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ അമല്‍ കോളേജ് നിലമ്പൂരിന് കിരീടം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് രണ്ടാം സ്ഥാനവും, തൃശൂര്‍ സെന്റ് തോമസ് മൂന്നാം സ്ഥാനവും നേടി. ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ.ജേക്കബ് ഞെരിഞ്ഞാപ്പിള്ളിയും കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി അന്‍ഡ്രൂസ് എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു. കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീനിക്കാപ്പറമ്പില്‍, ടൂര്‍ണമെന്റ് കണ്‍വീനറും കായിക വിഭാഗം മേധാവിയുമായ ഡോ ബിന്റു ടി കല്യാണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്ന് രാവിലെ ഒമ്പത് മണിക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിതാ ടെന്നീസ് മത്സരങ്ങള്‍ ആരംഭിക്കും. കാലിക്കറ്റ് യൂണിവേഴ്സിറ്റി
കായിക വിഭാഗം മേധാവി ഡോ സക്കീര്‍ ഹുസൈന് ഉദ്ഘാടനം നിര്‍വഹിക്കും. കാലിക്കറ്റ് സര്‍വകലാശാലാ ഇന്റര്‍സോണ്‍ മത്സരങ്ങള്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയാഗിരി ഉദ്ഘാടനം ചെയ്തു. സിന്‍ഡിക്കേറ്റ് അംഗം യൂജിന്‍ മോറേലി വിശിഷ്ടാതിഥിയായി. ക്രൈസ്റ്റ് കോളേജിന്റെ 2022-23 അധ്യയനവര്‍ഷത്തെ ജേഴ്സി പ്രകാശനവും നിര്‍വഹിച്ചു. ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോളി ആന്‍ഡ്രൂസ്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീനിക്കപ്പറമ്പില്‍, കായികവിഭാഗം മേധാവിയും ടൂര്‍ണമെന്റ് കണ്‍വീനറുമായ ഡോ. ബിന്റു ടി. കല്യാണ്‍ എന്നിവര്‍ പങ്കെടുത്തു.