എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം യുവതീ കണ്വെന്ഷന് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം യുവതി കണ്വെന്ഷന് സംഘടിപ്പിച്ചു. സി. അച്യുതമേനോന് സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന കണ്വെന്ഷന് കേരള മഹിളാസംഘം സംസ്ഥാന കൗണ്‍സില്‍ അംഗം കെ.എസ്. ജയ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം സ്വപ്ന നജിന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ യുവതി സബ് കമ്മിറ്റി ജില്ലാ ജോയിന്റ് കണ്‍വീനര്‍ ചിന്നു ചന്ദ്രന്, സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ് എഐവൈഎഫ് മണ്ഡലം സെക്രട്ടറി ടി.വി. വിബിന്, പ്രസിഡന്റ് പി.എസ്. കൃഷ്ണകുമാര്‍, മഹിളാസംഘം നേതാവ് അഡ്വ. ജിഷ ജോബി, എന്നിവര്‍ സംസാരിച്ചു. ശീര്‍ഷ സുധീരന് സ്വാഗതവും ഗില്‍ഡ നന്ദിയും പറഞ്ഞു. യുവതി സബ് കമ്മിറ്റിയുടെ കണ്‍വീനറായി സ്വപ്ന നജിനേയും ജോയിന്റ് കണ്‍വീനര്‍മാരായി ശീര്‍ഷ സുധീരനേയും, ഗില്ഡയേയും തിരഞ്ഞെടുത്തു.

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം