കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ലക്ഷ്യം 100 വനിത സ്വയം സഹായ സംഘങ്ങള്‍
കാട്ടൂര്‍: സര്‍വീസ് സഹകരണ ബാങ്കിന്റെ കുന്നത്തുപീടിക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന 69 സ്വയം സഹായ സംഘങ്ങളുടെ വാര്‍ഷിക അവലോകന യോഗം ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ നിര്‍വഹിച്ചു. നിലവിലെ സ്വയം സഹായ സംഘങ്ങളെ പുനരുദ്ധരിക്കുന്നതിനും നല്ല നിലയില്‍ നടക്കുന്ന സംഘങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും കൂടുതലായി 31 സ്വയം സ്വയം സഹായ സംഘങ്ങള്‍ ആരംഭിച്ച് മൊത്തം സംഘങ്ങള്‍ 100 എന്നാക്കുകയെന്നതാണ് ബാങ്കിന്റെ ലക്ഷ്യമെന്നും സംഘങ്ങളുടെ സാമ്പത്തിക വളര്‍ച്ചക്ക് ഏറ്റവും കുറഞ്ഞ പലിശക്ക് 300,000 രൂപ മുതല്‍ 500,000 രൂപ വരെയാണ് വായ്പ നല്‍കുന്നതെന്നും കൂടാതെ സംഘാംഗങ്ങള്‍ക്ക് സംരഭങ്ങള്‍ തുടങ്ങുവാന്‍ വ്യക്തിഗത വായ്പയായി ബാങ്ക് തൊഴില്‍ പാക്കേജ് നടപ്പാക്കുമെന്നറിയിച്ചു. ബാങ്ക് ഡയറക്ടര്‍ എം.ജെ. റാഫി, സെക്രട്ടറി ടി.വി. വിജയകുമാര്‍, മാനേജര്‍ കെ.ആര്. ഷീജ, സ്വയം സഹായ പ്രസിഡന്റ്, സെക്രട്ടറിമാര്‍, കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവരും പങ്കെടുത്തു.