ചെമ്മണ്ട ലൂര്‍ദ്മാതാ ദേവാലയത്തില്‍ ഊട്ടുതിരുനാള് ഇന്ന്
ചെമ്മണ്ട: ലൂര്‍ദ്മാതാ ദേവാലയത്തില്‍ ഊട്ടുതിരുനാളും, ഇടവക മതബോധന കുടുംബസമ്മേളന ഭക്തസംഘടന വാര്‍ഷികാഘോഷങ്ങളും ഇന്ന് നടക്കും. രൂപത വികാരി ജനറാള്‍ മോണ്‍. ജോയ് പാല്യേക്കര തിരുനാള്‍ കൊടിയേറ്റം നിര്‍വഹിച്ചു. തിരുനാള്‍ ദിനമായ ഇന്ന് രാവിലെ 7.30 ന് പരിശുദ്ധ ലൂര്‍ദ് മാതാവിന്റെ രൂപം എഴുന്നള്ളിച്ചുവക്കുന്നു. പത്തിന്് നടക്കുന്ന തിരുനാള്‍ ദിവ്യബലിക്ക് ഫാ. നെവിന് ആട്ടോക്കാരന് കാര്‍മികത്വം വഹിക്കും. ഫാ. ജിനോ മാളക്കാരന്‍ സന്ദേശം നല്‍കും. തുടര്‍ന്ന് പള്ളിചുറ്റി പ്രദക്ഷിണം, ഊട്ടുനേര്‍ച്ച എന്നിവ ഉണ്ടായിരിക്കും. വൈകീട്ട് അഞ്ചിന് ഇടവക മതബോധന കുടുംബസമ്മേളന ഭക്തസംഘടന വാര്‍ഷികാഘോഷങ്ങളും സമ്മാനദാനവും കലാവിരുന്നും നടക്കും. രൂപത മതബോധത കേന്ദ്രം ഡയറക്ടര്‍ ഫാ. റിജോയ് പഴയാറ്റില്‍ ഉദ്ഘാടനം നിര്‍വഹിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. റെനില്‍ കാരാത്ര, കൈക്കാരന്മാരായ വര്‍ഗീസ് ആലപ്പാടന്‍, കെ.വി. പോള്‍, അരുണ്‍ കെ. ജോണ്സന്, സെക്രട്ടറി സിജോ ഫ്രാന്‍സീസ്, ജനറല്‍ കണ്‍വീനര്‍ ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.

മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
എവുപ്രാസ്യ ജന്മഗൃഹ കപ്പേളയില്‍ 149-ാം ജന്മദിനത്തിരുനാള് ആഘോഷിച്ചു
കൂടല്മാണിക്യംക്ഷേത്രത്തില് കലവറ നിറക്കല്‍ ചടങ്ങ് ഭക്തിസാന്ദ്രം
ഷ്വേൺസ്റ്റാട്ട് മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾ നാളെ കാട്ടുങ്ങച്ചിറയിൽ
മാപ്രാണം ഫാത്തിമ മാതാ ദേവാലയത്തില്‍ തിരുനാള്‍ നാളെ