നിരന്തരമായ ജനാധിപത്യവിരുദ്ധ നിലപാടുകള്‍ക്കെതിരെ എല്‍ഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം സമരം
ഇരിങ്ങാലക്കുട: എല്‍ഡിഎഫ് ഗവണ്മെന്റിനെ ഇകഴ്ത്തിക്കാണിക്കാനുള്ള ഗവര്‍ണര്‍ ആരിഫ്ഖാന്റെ നിരന്തരമായ ജനാധിപത്യവിരുദ്ധ നിലപാടുകള്‍ക്കെതിരെ എല്‍ഡി എഫ് നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പഞ്ചായത്ത് കേന്ദ്രങ്ങളില്‍ സംഘടിപ്പി സമരങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനങ്ങളും പൊതു യോഗങ്ങളും നടന്നു. ഇരിങ്ങാലക്കുട കുട്ടംകുളം പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം ആല്‍തറക്കല്‍ എത്തി തുടര്‍ന്ന് നടന്ന പൊതു യോഗം സിപിഐ നേതാവും കേരള ഫീഡ്സ് ചെയര്‍മാനുമായ കെ. ശ്രീകുമാര്‍ ഉത്ഘാടനം ചെയ്തു, സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജയന് അരീമ്പ്ര അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ നിന്ന് ആരംഭിച്ച പ്രകടനം ഠാണ സെന്ററില്‍ എത്തി തുടര്‍ന്ന് നടന്ന പൊതു സമ്മേളനം സിപിഐ ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം കമ്മറ്റി അംഗം ബെന്നി വിന്‍സന്റ അധ്യക്ഷത വഹിച്ചു. ആളൂര്‍ സെന്ററില്‍ നടന്ന പൊതുയോഗം സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എം. രാജേഷ് ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി.സി. അര്ജുനന് അധ്യക്ഷത വഹിച്ചു. കൊമ്പിടിഞ്ഞാമാക്കല്‍ സെന്ററില്‍ നടന്ന പൊതുയോഗം എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. പടിയൂര്‍ നോര്‍ത്തില്‍ നടന്ന പൊതുയോഗം സിപിഐ മണ്ഡലം സെക്രട്ടറി പി. മണി ഉദ്ഘാടനം ചെയ്തു, സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം ഒ.എന്‍. അജിത് അധ്യക്ഷത വഹിച്ചു. പടിയൂര്‍ സൗത്തില്‍ നടന്ന പൊതു സമ്മേളനം സിഐടിയു ഏരിയ സെക്രട്ടറി എ.കെ. ഗോപി ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി ടി.വി. വിപിന്‍ അധ്യക്ഷത വഹിച്ചു. കാറളത്ത് നടന്ന പൊതുയോഗം സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. സിപിഐഎം എല്‍സി സെക്രട്ടറി എ.വി. അജയന് അധ്യക്ഷത വഹിച്ചു. വേളൂക്കരയില്‍ നടന്ന പൊതുയോഗം സിപിഐ മണ്ഡലം സെക്രെട്ടേറിയറ്റ് മെമ്പര്‍ എം.ബി. ലത്തീഫ് ഉദ്ഘാടനം ചെയ്തു. സിപിഐ എല്‍സി സെക്രട്ടറി കെ.കെ. ശിവന് അധ്യക്ഷത വഹിച്ചു. മുരിയാട് നടന്ന പൊതുയോഗം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കല്‍ കമ്മിറ്റി അംഗം പൃഥ്യൂരാജ് അധ്യക്ഷത വഹിച്ചു. പൂമംഗലത്ത് നടന്ന പൊതുയോഗം സിപിഐഎം ഏരിയ കമ്മിറ്റി അംഗം സിജിത്ത് ഉദ്ഘാടനം ചെയ്തു. പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു.