നന്തി ഐഎച്ച്ഡിപി കോളനിയില്‍ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയുടെ പൂര്‍ത്തീകരണം നടത്തി
കാറളം: നന്തി ഐഎച്ച്ഡിപി കോളനിയില്‍ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയുടെ പൂര്‍ത്തീകരണം നടത്തി. മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. പട്ടികജാതി പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ ആവാസകേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയില്‍ 33 ലക്ഷം രൂപ ചെലവഴിച്ച് 28 വീടുകളുടെ പുനരുദ്ധാരണം നടത്തി. ഇതോടൊപ്പം അങ്കണവാടി പുനരുദ്ധാരണം, റോഡ് കോണ്‍ക്രീറ്റിങ് തുടങ്ങിയവ പൂര്‍ത്തിയാക്കിയതായി പട്ടികജാതി വികസന ഓഫീസര്‍ കെ.പി. പ്രീത അറിയിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് അധ്യക്ഷയായി. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ സുനിത മനോജ്, ടി.പി. കിഷോര്‍, കാര്‍ത്തിക ജയന്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി
റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരികെ നല്കി
പടിയൂരില്‍ 95 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു
കമ്മട്ടി തോട് അടച്ചതോടെ വെള്ളം കയറിയ പോത്താനി പാടശേഖരവും കുട്ടാടന്‍ പാടശേഖരവും ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു
വെള്ളാനി പടിഞ്ഞാറെ അമ്മിച്ചാല്‍ നെല്‍കൃഷി നാശം ഉടന്‍ പരിഹാരം കാണുക- ബിജെപി നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു
സേവാഭാരതി പടിയൂര്‍ യൂണിറ്റ് ഓഫീസിന്റെ ഉദ്ഘാടനം ചെയ്തു