ഹരിതകര്‍മ്മസേനയുടെ ജില്ലയിലെ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരവ് ഏറ്റുവാങ്ങി ഇരിങ്ങാലക്കുട നഗരസഭ
ഇരിങ്ങാലക്കുട: ഹരിതകര്‍മ്മസേനയുടെ ജില്ലയിലെ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരവ് ഏറ്റുവാങ്ങി ഇരിങ്ങാലക്കുട നഗരസഭ. ഹരിതകര്‍മ്മസേനയുടെ നാളിതു വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തൃശൂര്‍ ജില്ലയിലെ മികച്ച നഗരസഭയായി ശുചിത്വമിഷന് ഇരിങ്ങാലക്കുട നഗരസഭയെ തിരഞ്ഞെടുത്തു. അടാട്ട് ഗ്രാമപഞ്ചായത്തിലെ കെ.ആര്. നാരായണന് മെമ്മോറിയല്‍ ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ വെച്ച് റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ. രാജനില്‍ നിന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി അവാര്‍ഡ് ഏറ്റുവാങ്ങി. ഹരിതകര്‍മ്മസേനയുടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരിങ്ങാലക്കുട നഗരസഭയ്ക്ക് ഈ അവാര്‍ഡ് ലഭിച്ചിട്ടുള്ളത്. ഹരിതകര്‍മ്മസേന പൊതുജനങ്ങള്‍ക്ക് നല്കിയ സേവനം, നഗരസഭാവാസികള്‍, വ്യാപാരി വ്യവസായി സ്ഥാപനങ്ങള്‍ എന്നിവര്‍ നല്കുന്ന യൂസര്‍ ഫീ നിരക്കിന്റെ അടിസ്ഥാനത്തില്‍ നഗരസഭാ പരിധിയിലെ അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയമായ പരിപാലനം എന്നിവ കൂടി കണക്കിലെടുത്താണ് ഈ അവാര്‍ഡ്.

ഫാ. ഫ്രാന്‍സിസ് ചിറയത്ത് അനുസ്മരണം സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജിന് അഞ്ച് ഇന്തൊനേഷ്യന്‍ സര്‍വകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ
ചെണ്ടുമല്ലികൃഷിയില്‍ നൂറുമേനിയുമായി പുല്ലൂര്‍ സഹൃദയ കുടുംബശ്രീ
വൈസ്മെന്‍സ് ഇന്റര്‍നാഷണല്‍ ക്ലബ് ഓഫ് ഇരിങ്ങാലക്കുടയുടെ 2026 2027 വര്‍ഷത്തെ ഭാരവാഹികള്‍ സ്ഥാനമേറ്റു
പി.ആര്. ബാലന് മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുടയെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം; ഇരിങ്ങാലക്കുട റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്