ലഹരിവിരുദ്ധ നവകേരളം യോദ്ധാവ് പദ്ധതി: തെരുവ് നാടകവുമായി ക്രൈസ്റ്റ് കോളജ്

ഇരിങ്ങാലക്കുട: ലഹരിവിരുദ്ധ നവകേരളത്തിനായി കേരള ഗവണ്മെന്റും പോലീസ് ഡിപ്പാര്‍ട്ട്മെന്റും ചേര്‍ന്ന് നടത്തുന്ന യോദ്ധാവ് എന്ന പദ്ധതിയുടെ ഭാഗമായി, ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വളണ്ടിയേഴ്സ് നടത്തിയ തെരുവുനാടകവും ലഹരി വിരുദ്ധ പ്രതിജ്ഞാ ചടങ്ങും ഇരിങ്ങാലക്കുട ഗേള്‍സ് ഹൈസ്കൂളില്‍ എഎസ്ഐ നൂര്ദീന്സര് ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് കോളജ് അധ്യാപിക ജീന്‍സി ടീച്ചര്‍ സ്വാഗതവും, പിടിഎ പ്രസിഡന്റ് വി.വി. റാല്‍ഫി അധ്യക്ഷതയും ഹൈസ്കൂള്‍ എച്ച്എം ബീന ബേബി ആശംസകളും അര്‍പ്പിച്ചു. സിപിഒമാരായ രാഹുല്‍, രാജേഷ്, ഷിബു, അധ്യാപികമാരായ കെ.ആര്. ധന്യ, വി.പി. ഷിന്റോ എന്നിവരും, ഹൈസ്കൂള്‍, വിഎച്ച്എസ്ഇ, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കുട്ടികള്‍, മാതാപിതാക്കള്‍, മറ്റു അധ്യാപകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു.