ലഹരിമുക്ത കേരളം വിമുക്തി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
മാപ്രാണം: മാടായിക്കോണം ഗ്രാമീണവായനശാല ആഭിമുഖ്യത്തില്‍ വിമുക്തി മിഷനുമായി ചേര്‍ന്ന് മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. മാടായിക്കോണം ചാത്തന്മാസ്റ്റര് സ്മാരക ഗവ. യുപി സ്കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസിലെ സിവില്‍ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ സി.വി. രാജേന്ദ്രന് ക്ലാസ് നയിച്ചു. വായനശാല നിര്‍വാഹകസമിതി പ്രസിഡന്റ് എം.ബി. രാജു അദ്ധ്യക്ഷത വഹിച്ചു. മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം വത്സല ബാബു, സി.കെ. ചന്ദ്രന്, ജിന്‍സി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. വായനശാലയുടെ കീഴില്‍ വിമുക്തി ക്ലബും രൂപീകരിച്ചു. പി.വി. പ്രജീഷ് സ്വാഗതവും, സി.ബി. അഖില്‍ നന്ദിയും പറഞ്ഞു.

ക്രൈസ്റ്റ് കോളജിന് അഞ്ച് ഇന്തൊനേഷ്യന്‍ സര്‍വകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ഗണിതശാസ്ത്ര ക്വിസ്: ഭാരതീയ വിദ്യാഭവന് പൂച്ചട്ടി ഒന്നാം സ്ഥാനം കരസ്ഥമാക്കി
ആര്‍സിഐ അംഗീകൃത കോഴ്സുകളിലെ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
സെന്റ് ജോസഫ്സ് കോളജിലെ സാമൂഹിക പ്രവര്‍ത്തന വിഭാഗത്തിന്റെ വാര്‍ഷിക അസോസിയേഷന് ഉദ്ഘാടനം ചെയ്തു
സെന്റ് ജോസഫ്സ് കോളജില്‍ കോമേഴ്സ് അസോസിയേഷന് സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇ ബാങ്കിംഗ് പരിശീലനം