ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കുട്ടിച്ചങ്ങല

കരുവന്നൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കരുവന്നൂര്‍ സെന്റ് ജോസഫ് സ്കൂളില്‍ സംഘടിപ്പിച്ച കുട്ടിച്ചങ്ങലയില്‍ തൃശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി. മദനമോഹനന്‍ കണ്ണിയായി. തുടര്‍ന്ന് അദ്ദേഹം കുട്ടികളെ ബോധവല്‍ക്കരിച്ച് സംസാരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സെല്‍മി നേതൃത്വം വഹിച്ച പരിപാടിയില്‍ പിടിഎ പ്രസിഡന്റ് ലൂജി ചാക്കേരിയും വാര്‍ഡ് കൗണ്‍സിലേഴ്സ് രാജി കൃഷ്ണകുമാര്‍, അല്‍ഫോന്‍സ തോമസ് എന്നിവരും പങ്കെടുത്തു. സ്കൂള്‍ ലീഡര്‍ കുമാരി ആന്റോസ് പ്രതിജ്ഞ ചൊല്ലികൊടുത്തു.