സോഷ്യല്‍ ആക്ഷന്‍ ഫോറം കോര്‍ഡിനേറ്റര്‍സ് മീറ്റിംഗ് നടന്നു
ഇരിങ്ങാലക്കുട: രൂപത സോഷ്യല്‍ ആക്ഷന്‍ ഫോറം കോര്‍ഡിനേറ്റര്‍സ് യോഗം രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മഞ്ഞളി ഉദ്ഘാടനം ചെയ്തു. സേഷ്യല്‍ ഫോറം എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് നെറ്റിക്കാടന് അധ്യക്ഷത വഹിച്ചു. സോഷ്യല്‍ആക്ഷന്‍ ഫോറത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശാനിലയം കൊറ്റനല്ലൂര്‍, സന്തോം കൊടുങ്ങല്ലൂര്‍ സ്പെഷ്യല്‍ സ്കൂള്‍ വിഥ്യര്ഥികള്ക്കായി അഡോപ്റ്റ് ആന്‍ എയ്ഞ്ചല്‍ (ഒരു മാലാഖ കുഞ്ഞിനെ ദത്തെയുക്കാമോ) പദ്ധതിയുടെ ഉദ്ഘാടനം ചാലക്കുടി ഫൊറോനാ വികാരി ഫാ. ജോളി വടക്കന്‍ നിര്‍വഹിച്ചു. സോഷ്യല്‍ ആക്ഷന്‍ ഫോറം വൈസ് പ്രസിഡന്റ് അഡ്വ. ഇ.ടി. തോമസ്, സന്തോം സ്പെഷ്യല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആഷാ പയ്യപ്പിള്ളി എസ്ജെഎസ്എം നും സോഷ്യല്‍ ഫോറം ചെയര്മാന് അഡ്വ. പോളി അരിക്കാട്ട് ആശാനിലയം സ്പെഷ്യല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസ റോസ് എസ്എന്ഡിഎസിനും ചെക്കുകള്‍ കൈമാറിക്കൊണ്ട് ഉദ്ഘാടനം നടത്തി. സേഷ്യല്‍ ഫോറം അസേസിയേറ്റ് ഡയറക്ടര്‍ ഫാ. ജോമിന് ചെരടായി നന്ദി പറഞ്ഞു.

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി