ശാന്തിനികേതനില്‍ ലഹരിക്കെതിരെ വിദ്യാര്‍ത്ഥികള്‍ മനുഷ്യ ചങ്ങല സൃഷ്ടിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗം സംഘടിപ്പിച്ച ലഹരി വിമുക്ത പ്രചരണ പരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ കേരളപ്പിറവി ദിനത്തില്‍ ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ വിദ്യാര്‍ഥികള്‍ മനുഷ്യചങ്ങല സൃഷ്ടിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി ചങ്ങല പിരിയുകയും മയക്കുമരുന്ന് പ്രതീകാത്മകമായി കത്തിക്കുകയും ചെയ്തു.