ഹരിത കര്‍മ്മസേന സംഗമം നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: നഗരസഭ ഹരിതകര്‍മ്മസേന സംഗമം ഇരിങ്ങാലക്കുട നഗരസഭ ടൗണ്‍ഹാളില്‍ നടന്നു. നഗരസഭ വൈസ് ചെയര്മാന് ടി.വി. ചാര്‍ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയാ ഗിരി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പ്രശംസീയനീയമായ രീതിയില്‍ അജൈവമാലിന്യം ശേഖരിച്ചുവരുന്ന ഹരിതകര്‍മ്മ സേനാംഗങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ആശംസകളര്‍പ്പിച്ച് നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് സി.സി. ഷിബിന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍. വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജീഷ ജോബി, വാര്‍ഡു കൗണ്സിലറന്മാരായ ഒ.എസ്. അവിനാശ്, കെ.ആര്. വിജയ, സന്തോഷ് ബോബന്, അഫോന്‍സ തോമസ്, പി.ടി. ജോര്‍ജ് നവകേരളം റിസോഴ്സ് പേഴ്സണ്‍ ശുചിത്വ മിഷന് പ്രോഗ്രാം മാനേജര്‍ രജനീഷ് രാജന് കെല്‍ട്രോണ്‍ ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സജിത്ത് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. യോഗത്തിന് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍, സ്വാഗതവും നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ് നന്ദിയും പറഞ്ഞു. യോഗത്തില്‍ ഹരിത കര്‍മ്മ സേനാംഗങ്ങളെ ആദരിക്കലും ഹരിതകര്‍മ്മ സേനാംഗങ്ങളുടെ കലാപരിപാടികളോടെ യോഗം അവസാനിച്ചു.

അമൃത് പദ്ധതിക്ക് സിഗ്നല്‍ കിട്ടാതെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്
പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും
നാലമ്പല ദര്‍ശനം: നഗരത്തിലെ ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന
നാലമ്പലദര്‍ശനത്തിന് ബസ് സര്‍വീസ് ഒരുക്കി ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി
ഇരിങ്ങാലക്കുട ഉപജില്ലാ സുഭ്രതോ മുഖര്‍ജി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കം
കരുതലിന്റെയും സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഒരു തൂവല്‍ സ്പര്‍ശം അതായിരുന്നു മാര്‍ ജെയിംസ് പഴയാറ്റില്‍: ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍