ലഹരി ഉപയോഗത്തിനെതിരെ മനുഷ്യച്ചങ്ങല തീര്‍ത്തു
മാപ്രാണം: ഹോളി ക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളും സെന്റ് സേവിയേഴ്സ് എല്‍പി സ്കൂളും സംയുക്തമായി ലഹരി ഉപയോഗത്തിനെതിരെ മനുഷ്യച്ചങ്ങല തീര്‍ത്തു. സ്കൂള്‍ അങ്കണം തൊട്ട് മാപ്രാണം കപ്പേള വരെ അണിനിരന്ന മനുഷ്യച്ചങ്ങലയില്‍ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും നാട്ടുകാരും അണിനിരന്നു. മനുഷ്യ ചങ്ങലയോടാനുബന്ധിച്ചു നടന്ന യോഗത്തില്‍ നിരവധി ആളുകള്‍ അണിനിരന്നു.സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.എ. ബാബു സ്വാഗതം ആശംസിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ജോയ് കടമ്പാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ബൈജു കുറ്റിക്കാടന്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഹൈസ്കൂള്‍ എച്ച്എം എം.എസ്. ബെഞ്ചമിന്‍ യോഗത്തില്‍ നന്ദി പ്രകാശിപ്പിച്ചു. സമാധാനത്തിന്റെ പ്രതീകം ആയി വെള്ളരി പ്രാവിനെ സ്കൂള്‍ മാനേജര്‍ ആകാശത്തിലേക്ക് പറത്തിവിട്ടു. തുടര്‍ന്ന് ചുവപ്പും വെള്ളയും ബലൂണുകള്‍ ആകാശത്തെക്കു ഉയര്‍ത്തി വിട്ടു. വിദ്യാര്‍ഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. അതിനുശേഷം കപ്പേള ജംഗ്ഷനില്‍ വിദ്യാര്‍ഥികള്‍ അണിനിരന്ന ഫ്ളാഷ് മോബും സ്കിറ്റും അരങ്ങേറി.