അഖിലേന്ത്യ കിസാന്‍ സഭ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷക പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: കാര്‍ഷിക വിളകളുടെ വില തകര്‍ച്ചയില്‍ നിന്നും കര്‍ഷകരെ രക്ഷിക്കുക, കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുക, മലയോര കര്‍ഷകരെ വന്യമൃഗങ്ങളില്‍ നിന്നും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്കൊണ്ട് അഖിലേന്ത്യ കിസാന്‍ സഭ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷക പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പ്രതിഷേധ സംഗമം ഇരിങ്ങാലക്കുട ആല്‍ത്തറക്കു സമീപം എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റും തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായ കെ.ജി. ശിവാനന്ദന് ഉദ്ഘാടനം ചെയ്തു. കിസാന്‍സഭ മണ്ഡലം പ്രസിഡന്റും, സിപിഐ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ അംഗവുമായ എം.ബി. ലത്തീഫ് അധ്യക്ഷതവഹിച്ചു. സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി, സിപിഐ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ അംഗം അനിതാ രാധാകൃഷ്ണന്, കിസാന്‍ സഭ മണ്ഡലം സെക്രട്ടറി ഒ.എസ്. വേലായുധന്, കിസാന്‍ സഭ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി വി.കെ. സരിത, വൈസ് പ്രസിഡന്റ് എ.ആര്. രാജീവ് എന്നിവര്‍ പ്രസംഗിച്ചു.

മരുന്നിനൊപ്പം വിഷമില്ലാത്ത ഭക്ഷണവും
കാര്‍ഷിക സംസ്കാരം വിദ്യാര്‍ഥികളിലൂടെ; കനിപ്പന്തല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
കൃഷി അറിവ് തേടി സെന്റ് ജോസഫ്സ് കോളജിലെ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ഥിനികള്‍
രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഫലവൃക്ഷ പോഷക തോട്ട പദ്ധതിക്ക് തുടക്കമിട്ടു
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്