കെഎസ്എസ്പിഎ കരിദിനം ആചരിച്ചു
ഇരിങ്ങാലക്കുട: ക്ഷാമാശ്വാസം നാല് ഗഡു (11%) ഉടന്‍ അനുവദിക്കുക, മെഡി സെപ്പ് ന്യൂനതകള്‍ പരിഹരിക്കുക, ക്ഷാമാശ്വാസ കുടിശികയും, പെന്ഷന് പരിഷ്ക്കരണ കുടിശികയും വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷണേഴ്സ് അസോസിയേഷന് കരിദിനം ആചരിച്ചു. ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ട്രഷറി ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ജില്ല ജോയിന്റ് സെക്രട്ടറി പി.യു. വിത്സണ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എ.എന്‍. വാസുദേവന്‍ അധ്യക്ഷത വഹിച്ചു. ജില്ല ജോയിന്റ് സെക്രട്ടറി കെ.ബി. ശ്രീധരന് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എ.സി. സുരേഷ്, കെ. വേലായുധന്, കെ. കമലം, ടി.കെ. ബഷീര്‍, കെ. രാജന്, ഒ. ജഗനാഥ് എന്നിവര്‍ പ്രസംഗിച്ചു.