69 സഹകാരി സദസുകളുടെ സര്‍ക്കിള്‍ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്റര്‍ നിര്‍വഹിച്ചു
പുല്ലൂര്‍: അഖിലേന്ത്യ സഹകരണ വരാഘോഷത്തിന്റെ ഭാഗമായി മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് സംഘടിപ്പിക്കുന്ന 69 സഹകാരി സദസുകളുടെ സര്‍ക്കിള്‍ തല ഉദ്ഘാടനം പുല്ലൂരില്‍ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്റര്‍ നിര്‍വഹിച്ചു. സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, ആനന്ദപുരം റൂറല്‍ കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ജോമി ജോണ്‍, കെ.സി. ഗംഗാധരന് മാസ്റ്റര്‍, ബിജു ലാസര്‍, ബ്ലോക്ക് പഞ്ചായത്തംഗം മിനി വരിക്കശ്ശേരി, പഞ്ചായത്തംഗങ്ങളായ മണി സജയന്, നിഖിതാ അനൂപ്, മനീഷാ മനീഷ് തുടങ്ങിയവര്‍ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് പി.വി. രാജേഷ് സ്വാഗതവും സി.എസ്. സപ്നാ നന്ദിയും പറഞ്ഞു.

ഷാജു പാറേക്കാടന്‍ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ്
കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ നാടക ക്യാമ്പ് ആരംഭിച്ചു
മുരിയാട് പഞ്ചായത്തില്‍ എന്റെ ഗ്രാമം എന്റെ അഭിമാനം പദ്ധതി; കര്‍ഷക സെമിനാറും പയര്‍ വിത്ത് വിതരണവും സംഘടിപ്പിച്ചു
ഏകദിന സംഗമം നടത്തി
രാഘവന് പൊഴേക്കടവില്‍ അനുസ്മരണ സമ്മേളനം
ക്ലീന്‍ തുറവന്‍കാട് പദ്ധതിക്ക് തുടക്കമായി